2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

check iqama

http://www.moi.gov.sa/wps/portal/!ut/p/c1/hc5LDoIwEAbgs3iCTp-whSJQwRYfILIhLIipEXBhPL8YN4bEOrP85p8Z1KC5x-5pL93DTmN3QzVqRMtlIZW_pdjoNAIFWRTmxpBM4tnPotWGlDFTGPtijYGIlIV5pSCJ6J_06X3vayIpSg9I7LGNFJkPjH7ctf_t8KMCWOxffsCczhLhduALBx5KIJWWfH8sQAnqzu8E0uk09OjQj-g-1GCVVVcWrF4gK7UN/dl2/d1/L2dJQSEvUUt3QS9ZQnB3LzZfNUNQQ0k4TTMxR1BVNzAyRjc0SkM2SzgwTjU!/

2010, ജൂൺ 3, വ്യാഴാഴ്‌ച

2010, മേയ് 23, ഞായറാഴ്‌ച

സാമൂഹ്യചരിത്രം
“കരു” എന്നാല്‍ ഇരുമ്പയിര് എന്നാണര്‍ത്ഥം. ഇരുമ്പയിര് വാരിയെടുത്തിരുന്ന സ്ഥലം “കരുവാരകുണ്ടാ”യി അറിയപ്പെട്ടു. ഇരുമ്പുമായി ഈ പ്രദേശത്തിന് അതിപുരാതനമായ ബന്ധമുണ്ടായിരുന്നന്ന് ചരിത്രസൂചനകളുണ്ട്. അയിരുപണി എടുത്തിരുന്നവര്‍ക്ക് “അരിപ്പണിക്കാര്‍”: എന്ന കുടുംബപ്പേര്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കരുവാരകുണ്ടിനെ വേണമെങ്കില്‍ ദക്ഷിണേന്ത്യയിലെ ജംഷഡ്പൂര്‍ എന്ന് വിളിക്കാം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പ് കൊണ്ട് ഇവിടെ നിര്‍മ്മിക്കപ്പെട്ട വാള്‍, ചട്ടി തുടങ്ങിയവ ഈജിപ്ത്, തുര്‍ക്കി, റോം, ദമാസ്കസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നതായി ചരിത്രം പറയുന്നു. കരുവാരകുണ്ടിലെ ഓരോ സ്ഥലനാമത്തിന്റെ പിന്നിലും ചരിത്രമുണ്ട്. അയിരുള്ള മണല്‍പ്രദേശം അരിമണല്‍ എന്നും, ആറിന്റെ തലക്കലുള്ള സ്ഥലം ആര്‍ത്തല എന്നും, കോര്‍മത്തുകാരുടെ കച്ചവടത്തില്‍ പഴയകടയിരുന്ന സ്ഥലം പഴയകട എന്നും, പുതിയ കട ഉണ്ടായ സ്ഥലം പുതിയകട എന്നും, ചെട്ടിയാന്‍മാര്‍ പാവുമുണ്ടു നെയ്തിരുന്ന സ്ഥലം പാവായി എന്നും, ആള്‍പ്പാര്‍പ്പില്ലാതിരുന്ന സ്ഥലം തരിശായി എന്നും, കാടും മേടും കടന്നു ചെല്ലുമ്പോള്‍ പുല്ലിന്റെ വട്ടമുള്ള സ്ഥലം പുല്‍വെട്ട എന്നും, വീട്ടി കൂടുതലുണ്ടായിരുന്ന സ്ഥലം വീട്ടിക്കുന്ന് എന്നും, പുന്ന കൂടുതലുണ്ടായിരുന്ന സ്ഥലം പുന്നക്കാട് എന്നും, വാക കൂടുതലുള്ള സ്ഥലം വാക്കോട് എന്നും, നെല്ലു ചേറിയപ്പോള്‍ മുറംകീറിയയിടം മുറംകീറി എന്നും, മരുത് നിന്ന സ്ഥലം മരുതിങ്ങല്‍ എന്നും, പൊടുവണ്ണി നിന്ന സ്ഥലം പൊടുവണ്ണി എന്നും വിളിക്കപ്പെട്ടു. 1921-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറനാട്ടില്‍ പൊട്ടിപ്പുറപ്പെട്ട മലബാര്‍ കലാപത്തിന്റെ അലയടികള്‍ കരുവാരകുണ്ടിലും എത്തിയിരുന്നു. 1921 ആഗസ്റ്റ് 20-ാം തീയ്യതി തിരൂരങ്ങാടി പള്ളിക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു എന്ന വാര്‍ത്തയറിഞ്ഞ് ഇവിടെയും ബ്രിട്ടീഷ് വിരോധം കത്തിജ്ജ്വലിച്ചു. പിറ്റേന്ന് കരുവാരകുണ്ട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്തു. സ്റ്റേഷനിലുണ്ടായിരുന്ന നാല് പോലീസുകാര്‍ ജീവനും കൊണ്ടോടി. പോലീസ് സ്റ്റേഷന്‍ കത്തിച്ചാമ്പലായി. ഇവിടുത്തെ ടി.ബിയും കേരള എസ്റ്റേറ്റിലെ സായിപ്പിന്റെ ബംഗ്ളാവും ഫാക്ടറിയും ആക്രമിക്കപ്പെട്ടു. കാള്‍ ബ്രൂക്ക്, ബ്രൌണ്‍ തുടങ്ങിയ സായിപ്പുമാര്‍ കാട്ടില്‍ അഭയം തേടി. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്നും കാട്ടിലൂടെ വരികയായിരുന്ന ഈറ്റന്‍ സായിപ്പിനെ ലഹളക്കാര്‍ പിടികൂടി വധിച്ചു. പാണ്ടിക്കാട് ചന്തപ്പുരയുന്തല്‍ സമരത്തിലും ഇവിടുത്തെ ധാരാളമാളുകള്‍ പങ്കെടുത്തിരുന്നു. കലാപം അമര്‍ച്ച ചെയ്യാന്‍ കരുവാരകുണ്ടിലെത്തിയ ബ്രിട്ടീഷ് പട്ടാളം ആദ്യം ചെമ്പന്‍കുന്നിലും, പിന്നീട് കേമ്പിന്‍കുന്നിലും ബാരക്കുകള്‍ സ്ഥാപിച്ചു. ഇപ്പോഴുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ഈ ബാരക്കിലാണ്. ലഹളയില്‍ പങ്കെടുത്ത നിരവധിയാളുകളെ ആന്റമാനിലേക്ക് നാടുകടത്തിയിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കേണലായി സ്വയം അധികാരമേറ്റ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഈ പ്രദേശവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു. 1949-ല്‍ കേരള എസ്റ്റേറ്റിലെ ഒരു തൊഴിലാളി സമരത്തില്‍ ബ്രിട്ടീഷുകാരോട് തൊഴിലാളികള്‍ക്കുവേണ്ടി സംസാരിച്ചത് സഖാവ് കുഞ്ഞാലിയായിരുന്നു. സമരം വിജയിച്ചതോടെ തോട്ടം മേഖലയില്‍ തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെട്ടുതുടങ്ങി. 1952-ല്‍ കേരളത്തില്‍ നടന്ന ഭൂസമരം കരുവാരകുണ്ടിലും മുഴങ്ങിക്കേട്ടു. സഖാവ് കുഞ്ഞാലിയുടെ നേതൃത്വത്തിലായിരുന്നു ഈ സമരം. പാറക്കോട്ടുകാര്‍ പാട്ടത്തിനെടുത്ത കോവിലകം ഭൂമിയില്‍ 500-ഓളം ആളുകള്‍ പ്രവേശിക്കുകയും അറസ്റ്റു വരിക്കുകയും ചെയ്തു. സ്വകാര്യമേഖലയിലുള്ള ഏതാനും ചെറുകിട വ്യവസായസ്ഥാപനങ്ങളും, പപ്പടനിര്‍മ്മാണം, അച്ചാര്‍നിര്‍മ്മാണം, തുടങ്ങിയ വനിതാവ്യവസായ സംരംഭങ്ങളും കൊട്ട, മുറം മുതലായ പാരമ്പര്യ കുടില്‍വ്യവസായങ്ങളും മാത്രമാണ് ഇന്ന് തൊഴില്‍മേഖലയിലുള്ളത്. വ്യാവസായിക വളര്‍ച്ചക്ക് അനുകൂലമായ എല്ലാ ഘടകങ്ങളും ഈ പഞ്ചായത്തിലുണ്ട്. ഗതാഗതത്തിന് റോഡുകള്‍ മാത്രമുള്ളൊരു പ്രദേശമാണ് ഈ ഗ്രാമം. പഞ്ചായത്തിലെ ഏറ്റവും വലിയ ഗ്രാമീണ റോഡ് ഇരിങ്ങാട്ടിരി-കല്‍വേരി മൌണ്ട് റോഡാണ്. മലപ്പുറം ജില്ലയിലെ പ്രമുഖ കാര്‍ഷിക മേഖലയായ കരുവാരകുണ്ട് പഞ്ചായത്ത് വനവുമായി അടുത്തു കിടക്കുന്നതും കുന്നും, മലകളും നിറഞ്ഞതും തികച്ചും ചെരിഞ്ഞുകിടക്കുന്ന പ്രദേശവുമാണ്. പ്രധാനമായും റബ്ബര്‍, തെങ്ങ്, കമുക്, സുഗന്ധ വിളകളായ കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു എന്നിവയും വാഴ, കാപ്പി, പച്ചക്കറികള്‍, മരച്ചീനി, കശുമാവ്, ചേമ്പ്, ചേന എന്നിവയും ഔഷധസസ്യങ്ങളുമാണ് കൃഷിചെയ്തുവരുന്നത്. പഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം, സമുദ്രനിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഒലിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. 1050 മീറ്റര്‍ ഉയരത്തില്‍ നിന്ന് കല്ലംപുഴയും ഉല്‍ഭവിക്കുന്നു. ഈ രണ്ടുപുഴകളുടെയും നീര്‍ത്തടപ്രദേശമാണ് കരുവാരകുണ്ട്.
ആമുഖം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളഎസ്റ്റേറ്റ്, കരുവാരകുണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന് 64.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അമരമ്പലം, ചോക്കാട്, പുതൂര്‍(പാലക്കാട് ജില്ല) പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പുതൂര്‍(പാലക്കാട് ജില്ല) പഞ്ചായത്തും, തെക്കുഭാഗത്ത് അലനല്ലൂര്‍(പാലക്കാട് ജില്ല), എടപ്പറ്റ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കാളികാവ്, തുവ്വൂര്‍, ചോക്കാട് പഞ്ചായത്തുകളുമാണ്. “കരു” എന്നാല്‍ ഇരുമ്പയിര് എന്നാണര്‍ത്ഥം. ഇരുമ്പയിര് വാരിയെടുത്തിരുന്ന സ്ഥലം “കരുവാരകുണ്ടാ”യി അറിയപ്പെട്ടു. ഇരുമ്പുമായി ഈ പ്രദേശത്തിന് അതിപുരാതനമായ ബന്ധമുണ്ടായിരുന്നന്ന് ചരിത്രസൂചനകളുണ്ട്. അയിരുപണി എടുത്തിരുന്നവര്‍ക്ക് “അരിപ്പണിക്കാര്‍”: എന്ന കുടുംബപ്പേര്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കരുവാരകുണ്ടിനെ വേണമെങ്കില്‍ ദക്ഷിണേന്ത്യയിലെ ജംഷഡ്പൂര്‍ എന്ന് വിളിക്കാം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പ് കൊണ്ട് ഇവിടെ നിര്‍മ്മിക്കപ്പെട്ട വാള്‍, ചട്ടി തുടങ്ങിയവ ഈജിപ്ത്, തുര്‍ക്കി, റോം, ദമാസ്കസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നതായി ചരിത്രം പറയുന്നു. മലപ്പുറം ജില്ലയിലെ പ്രമുഖ കാര്‍ഷിക മേഖലയായ കരുവാരകുണ്ട് പഞ്ചായത്ത് വനവുമായി അടുത്തു കിടക്കുന്നതും കുന്നും, മലകളും നിറഞ്ഞതും തികച്ചും ചെരിഞ്ഞുകിടക്കുന്ന പ്രദേശവുമാണ്. പ്രധാനമായും റബ്ബര്‍, തെങ്ങ്, കമുക്, സുഗന്ധ വിളകളായ കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു എന്നിവയും വാഴ, കാപ്പി, പച്ചക്കറികള്‍, മരച്ചീനി, കശുമാവ്, ചേമ്പ്, ചേന എന്നിവയും ഔഷധസസ്യങ്ങളുമാണ് കൃഷിചെയ്തുവരുന്നത്. പഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം, സമുദ്രനിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഒലിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. 1050 മീറ്റര്‍ ഉയരത്തില്‍ നിന്ന് കല്ലംപുഴയും ഉല്‍ഭവിക്കുന്നു. ഈ രണ്ടുപുഴകളുടെയും നീര്‍ത്തടപ്രദേശമാണ് കരുവാരകുണ്ട്. 1954-ലാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്